Skip to main content

*എസ്.എസ്.എല്‍.സി ഫലം ഇന്ന്*:  *കൈറ്റ് പോര്‍ട്ടലിലും സഫലം മൊബൈല്‍ ആപ്പിലും ഫലം അറിയാം*

 

 

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലും 'സഫലം 2024' മൊബൈല്‍ ആപ്പും സജ്ജമാക്കി. വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല- റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' ലിങ്ക് മുഖേന ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2024' ആപ് ഡൗണ്‍ലോഡ് ചെയ്യാം. www.prd.kerala.gov.inwww.result.kerala.gov.inwww.examresults.kerala.gov.inhttps://sslcexam.kerala.gov.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.

date