സ്‌പോട്ട് അലോട്ട്‌മെന്റ് 13 ന്
സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന 2023-24 വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി M.Sc.(SLP), എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ് ഹെഡ്ഡാഫീസിലും, റീജണൽ സെന്ററുകളിലും വച്ച് മേയ് 13 ന് നടത്തുന്നതാണ്. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഏതെങ്കിലും എൽ.ബി.എസ് റീജണൽ സെന്ററുകളിലോ, ഹെഡ്ഡാഫീസിലോ നേരിട്ട് ഹാജരായി രാവിലെ 11 മണിയ്ക്കകം രജിസ്റ്റർ ചെയ്ത് സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364
പി.എൻ.എക്‌സ്. 1608/2024
- Log in to post comments