Skip to main content

പൊതു തെളിവെടുപ്പ് മേയ് 14ന്

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെകേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022 ഏപ്രിൽ 01 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായുള്ള പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ട്. പെറ്റീഷൻ (OP No. 65/2023) കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.orgലഭ്യമാണ്പ്രസ്തുത പെറ്റീഷനിൽ ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് യൂണിറ്റുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് മേയ് 14 ന് കമ്മീഷന്റെ തിരുവനന്തപുരത്തെ വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11 മണിക്ക് നടത്തും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരവും പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മേയ് 13ന്  ഉച്ചയ്ക്ക് 12 മണിക്ക് മുൻപായിപേരും വിശദവിവരങ്ങളും ഫോൺ നമ്പർഇ-മെയിൽ ഐഡി സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിയ്ക്കണം.  തപാൽ മുഖേനയും ഇ.മെയിൽവഴിയും (kserc@erckerala.orgപൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ലഭിക്കുന്ന അഭിപ്രായങ്ങൾ മേയ് 14 ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറികേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻകെ.പി.എഫ്.സി ഭവനംസി.വി.രാമൻപിള്ള റോഡ്വെള്ളയമ്പലംതിരുവനന്തപുരം- 695 010 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് സ്രെകട്ടറി അറിയിച്ചു.

പി.എൻ.എക്‌സ്. 1614/2024

date