Skip to main content

വെസ്റ്റ്നൈൽ രോഗ നിർണയത്തിന് സൗകര്യം

കേരളത്തിൽ വെസ്സ്‌നൈൽ രോഗബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം തോന്നക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വെസ്റ്റ്നൈൽ രോഗ നിർണയത്തിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടണ്ട്. രോഗബാധ സംശയിക്കുന്ന സാമ്പിളുകൾ (സർക്കാർ/സ്വകാര്യ ആശുപത്രികളിൽ നിന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം) 24 മണിക്കൂറും സ്വീകരിക്കും. നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ 80 ഓളം വൈറസ് ജന്യ രോഗങ്ങൾ നിർണയിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. വെബ്സൈറ്റ്https://iav.kerala.gov.in/2021/07/05/diagnostic-services/,  ഫോൺ: 0471-2710056 / 0471-2710050

പി.എൻ.എക്‌സ്. 1615/2024

date