Skip to main content

ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ്സ്മുറികൾ ഗ്രൗണ്ട് ഫ്‌ളോറിൽ ക്രമീകരിക്കണം

ഭിന്നശേഷി കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ ക്ലാസ്സ്മുറികൾ  ഗ്രൗണ്ട് ഫ്‌ളോറുകളിൽ തന്നെ ക്രമീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സ്‌കൂളിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ അപര്യാപ്തത അടിയന്തിരമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ റാമ്പ് റയിൽ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള ടോയ്‌ലറ്റ് മുതലായവ എല്ലാ സ്‌കൂളിലും ഉണ്ടെന്ന്  ഉറപ്പുവരുത്തണമെന്നും കമ്മിഷൻ അംഗം എൻ.സുനന്ദ നിദ്ദേശം നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് കമ്മിഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 60 ദിവസത്തിനകം സമർപ്പിക്കാനും പൊതുവിദ്യാഭ്യാസം തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മാർക്കും സാമൂഹികനീതി വകുപ്പ്, എസ്.എസ്.കെ ഡയറക്ടർമാർക്കും കമ്മിഷൻ നിർദ്ദേശം നൽകി. ഭിന്നശേഷികുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ സംബന്ധിച്ച വിവിധ പരാതികൾ തീർപ്പാക്കിക്കൊണ്ടുള്ളതാണ് കമ്മിഷന്റെ ഉത്തരവ്.

പി.എൻ.എക്‌സ്. 1618/2024

date