Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ 27 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, രണ്ട് ജില്ലാ രജിസ്ട്രാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തേക്ക് ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. എച്ച്.പി 1020, കാനണ്‍ എല്‍.ബി.പി 2900, 6030, 6230 ഡി.എന്‍, എല്‍.ബി.പി 226 ഡി.ഡബ്ല്യു, സാംസങ് എം.എല്‍ 3310 എന്‍.ഡി എന്നീ പ്രിന്ററുകളില്‍ ഉപയോഗിക്കുന്ന ടോണര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്യുന്നതിനാണ് ക്വട്ടേഷന്‍. എല്ലാ നികുതികളും ഉള്‍പ്പെടെ ഒരു യൂണിറ്റ് റീഫില്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമായ അവസ്ഥയില്‍ തിരികെ നല്‍കുന്നതിനുള്ള നിരക്കാണ് ക്വാട്ട് ചെയ്യേണ്ടത്. ഒരു യൂണിറ്റ് റീഫില്‍ ചെയ്താല്‍ ലഭിക്കുന്ന പ്രിന്റുകളുടെ എണ്ണം ക്വട്ടേഷനില്‍ കാണിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ മെയ് 27 വൈകീട്ട് അഞ്ചു മണിക്കു മുമ്പായി
ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ബി2 ബ്ലോക്ക്,  സിവില്‍ സ്റ്റേഷന്‍ മലപ്പുറം 676 505 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

date