Skip to main content

വാഹന നിരീക്ഷണത്തിന് ആധുനിക ക്യാമറകള്‍ സ്ഥാപിക്കും -ഗതാഗത മന്ത്രി

 പൊതു ഇടങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പോലീസിനു പുറമേ മോട്ടോര്‍ വാഹന വകുപ്പും ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ശുചിത്വ സാക്ഷരത ബോധവല്‍ക്കരണ സി ഡി പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ വാഹനത്തിനകത്തുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ സാധിക്കുന്ന ക്യാമറകള്‍ ഇല്ല. റോഡ് സുരക്ഷാ ഫണ്ടില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ കോഴിക്കോട് പരീക്ഷണടിസ്ഥാനത്തില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ആലോചനയുണ്ട്. ഇതിനായി ഈ മാസം 30 ന് ജില്ലാ കളക്ടര്‍, പോലീസ് കമ്മീഷണര്‍ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം  കോഴിക്കോട് ചേരുമെന്നും തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 
 

date