Skip to main content

പൊതു റോഡുകളിലെ അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണം

 

ആലപ്പുഴ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലെ റോഡുകള്‍, പൊതുവഴികള്‍ എന്നിവിടങ്ങളിലേക്ക് സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതും അപകടകരമായി നില്‍ക്കുന്നതുമായ വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മുറിച്ചു മാറ്റേണ്ടതാണ്. അല്ലാത്ത പക്ഷം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഉടമസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date