Skip to main content

മ്യൂസിയം ദിനാചരണം 18 ന്

തൃശ്ശൂര്‍ മ്യൂസിയം മൃഗശാലയില്‍ മേയ് 18 ന് ലോക മ്യൂസിയം ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മേയ് 18, 19 തീയതികളിലായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരങ്ങളും പഠന-ബോധവല്‍ക്കരണ ക്ലാസുകളും നടക്കും. 18 ന് രാവിലെ 10 മുതല്‍ ബോധവല്‍ക്കരണ ക്ലാസും മിഴാവ്, തായമ്പക എന്നിവയുടെ അവതരണവും നടക്കും. 19 ന് രാവിലെ 10.30 മുതല്‍ കെ.ജി, എല്‍.പി, യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടക്കും.
 

date