Skip to main content

ലോകത്തിൽ തന്നെ അമൂല്യമായ പുരാരേഖ ശേഖരമാണ് കേരളത്തിന്റേത്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ഒരു കോടിയോളം താളിയോലകളടക്കം ഉൾപ്പെടുന്ന അമൂല്യ ചരിത്ര ശേഖരമാണ് കേരളത്തിന്റെ പുരാരേഖ വകുപ്പിലുള്ളതെന്ന് രജിസ്‌ട്രേഷൻമ്യൂസിയംപുരാവസ്തുപുരാരേഖ വകുപ്പ് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്‌സിൽ സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്തെ താളിയോല മ്യൂസിയവും വൈക്കം സത്യാഗ്രഹ മ്യൂസിയവും രാജ്യത്തിന് തന്നെ മാതൃകയാണ്.

പുതുതലമുറ അറിയേണ്ട അമൂല്യ വിവരങ്ങൾ വകുപ്പിലുണ്ട്. ഇത് പൊതുജനങ്ങൾക്ക് പരമാവധി ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. ഭൂതകാലത്തിലെ അമൂല്യമായ ചരിത്ര രേഖകൾ പരമാവധി പൊതു സമൂഹത്തിലെത്തുകയും ചർച്ച ചെയ്യപ്പെടുകയും വേണം.  പൗരൻ എന്ന നിലയിൽ ഒരോ വ്യക്തിയും ചരിത്ര വസ്തുതകളെ ഉൾക്കൊള്ളണം. ഡിജിറ്റലൈസേഷനുൾപ്പെടെയുള്ള ആധുനിക സങ്കേതങ്ങളിലൂടെ പുരാരേഖകളെ സംരക്ഷിക്കുന്ന നിലപാടുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ആർകൈവ്‌സ് വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പി ബിജു സ്വാഗതമാശംസിച്ചു.

സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻമ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അബു എസ്കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ളവാർഡ് കൗൺസിലർ പി രാജേന്ദ്രൻ നായർപ്രൊഫ. വി കാർത്തികേയൻ നായർമലയൻകീഴ് ഗോപാലകൃഷ്ണൻബീന ആർ എസ് എന്നിവർ സംബന്ധിച്ചു.

മെയ് 18 മുതൽ 21 വരെ നടക്കുന്ന മ്യൂസിയം ദിനാഘോഷങ്ങളുടെ ഭാഗമായി ആർക്കൈവ്‌സ് പ്രസിദ്ധീകരിച്ച അപൂർവ്വമായ ചരിത്ര പുസ്തകങ്ങളുടെ പ്രദർശന വിപണന മേളബ്രട്ടീഷ് സർക്കാറിന്റെ ഫോർട്ട് സെന്റ് ജോർജ്ജ് ഗസറ്റ് (1856), ഇന്ത്യാ ഗസറ്റ് (1867), മൈസൂർ ഗസറ്റ് (1915). തിരുവിതാംകൂർ ഗസറ്റ് (1920), തിരുവിതാംകൂർ-കൊച്ചി ഗസറ്റ് (1953), കൊച്ചിൻ ഗസറ്റ് (1868) ഐക്യകേരളം രൂപീകൃതമായതിനുശേഷം പുറത്തിറക്കിയ കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ കേരള ഗസറ്റ് (1956) തുടങ്ങിയവയുടെ പ്രദർശനംഹെറിറ്റേജ് ഡോക്യുമെന്ററി മേളചരിത്രാവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുന്നതിനായി വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററികളുടെ പ്രദർശനംഅപൂർവ്വവും പുരാതനവുമായ ചരിത്രരേഖകൾ  ശാസ്ത്രീയ സംരക്ഷണം നടത്തുന്ന മാർഗങ്ങൾ മനസ്സിലാക്കുന്നതിനും സ്വകാര്യ വ്യക്തികൾക്ക് അവരുടെ കൈവശമുള്ള അമൂല്യമായ ചരിത്രരേഖകൾക്ക് പ്രാഥമികമായ ശാസ്ത്രീയ സംരക്ഷണം ലഭ്യമാക്കുന്നതിനുമുള്ള  കൺസർവേഷൻ ക്ലിനിക്ക് എന്നിവ സംഘടിപ്പിക്കും.

പി.എൻ.എക്‌സ്. 1753/2024

date