Skip to main content
വ്യക്തിശുചിത്വം പോലെ പ്രാധ്യാന്യമര്‍ഹിക്കുന്നതാണ് പരിസരശുചിത്വവും - ജില്ലാ കലക്ടര്‍

വ്യക്തിശുചിത്വം പോലെ പ്രാധ്യാന്യമര്‍ഹിക്കുന്നതാണ് പരിസരശുചിത്വവും - ജില്ലാ കലക്ടര്‍

വ്യകതി ശുചിത്വം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനമാണ് പരിസര ശുചിത്വവും എന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് . മാലിന്യ മുക്തം നവകേരള മിഷന്റെ ഭാഗമായ മഴക്കാലപൂര്‍വ ശുചികരണത്തിന്റെ ഉദ്ഘാടനം കലക്ട്രേറ്റ് പരിസരത്തു നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൃത്തിയുള്ള പരിസരം ഓരോ പൗരന്റെയും ജീവിതത്തിന് ആവശ്യമാണ്. വൃത്തിയോടെ അത് സൂക്ഷിക്കുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണ്. മഴക്കാലം പനിക്കാലമാക്കാതെ ഇരിക്കുവാന്‍ പകര്‍ച്ചവ്യാധി സാധ്യതയെ ഇല്ലാതാക്കുന്നതിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും ഭാഗമാക്കണം .വീടുകളിലും വിദ്യലയങ്ങളിലും ഓഫീസുകളിലും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു . എ.ഡി.എം. സി.എസ്.അനില്‍, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ സാജു ,ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു,

date