Skip to main content

ശില്പശാല നടത്തി

    ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ആഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ സംരംഭകര്‍ക്കായി ബോധവത്ക്കരണ ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ ബി.മല്ലിക അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ (പ്ലേസ്മെന്‍റ്) സി.ഖദീജ ബീവി, ആര്‍എസ്ഇടിഐ ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, ജൂനിയര്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍മാരായ  എം.ബി.ഹരികുമാര്‍, റ്റി.പി.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 
    സ്വയം തൊഴില്‍ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിംഗും എന്ന വിഷയത്തില്‍ ലീഡ് ബാങ്ക് ചീഫ് മാനേജര്‍ വി.വിജയകുമാരനും സാമ്പത്തിക സാക്ഷരതയെക്കുറിച്ച് കോന്നി ബ്ലോക്കിലെ സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ കെ.ആര്‍.ഗോപാലകൃഷ്ണനും ക്ലാസെടുത്തു.                                      (പിഎന്‍പി 3194/17)

date