Skip to main content

സ്‌നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള പ്രതിമാസ ധനസഹായ പദ്ധതിയായ 'സ്‌നേഹപൂര്‍വ്വം പദ്ധതി'യുടെ 2018-19 അദ്ധ്യയന വര്‍ഷത്തെ അപേക്ഷകള്‍, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന ഒക്‌ടോബര്‍ 12 മുതല്‍ സമര്‍പ്പിക്കാം. ഈ പദ്ധതി പ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുളള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കില്ല. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ആണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മിഷന്റെ വെബ്‌സൈറ്റ് ആയ www.socialsecuritymission.gov.in  ലും ടോള്‍ഫ്രീ നമ്പര്‍ 1800-120-1001 ലും ലഭ്യമാണ്.

  പി.എന്‍.എക്‌സ്.4533/18

date