Post Category
ജനപ്രതിനിധികളുടെ യോഗം
പ്രളയാനന്തര പുനര്‍നിര്‍മ്മിതിയ്ക്ക് വിഭവസമാഹരണം നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക സംഗമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ജില്ലയിലെ മന്ത്രിമാരായ ഏ സി മൊയ്തീന്, പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് (ഒക്ടോബര്‍ 17) ചേരും. രാവിലെ 10 ന് ജില്ലാ പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ അഭ്യര്‍ത്ഥിച്ചു.
date
- Log in to post comments