Skip to main content

ഓര്‍ഫനേജ് മാനേജര്‍മാര്‍ക്ക് പരിശീലനപരിപാടി സംഘടിപ്പിച്ചു

ഓര്‍ഫനേജുകളിലേയും മറ്റു ധര്‍മ്മസ്ഥാപനങ്ങളിലേയും മാനേജര്‍ മാര്‍ക്ക് സാമൂഹ്യനീതിവകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്പാടന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ഹാജറുമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.  വികസനസ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതിമേനോന്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി എസ് തസ്‌നീം എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഭാസ്‌കരന്‍, കേരളാ ഓഡിറ്റ് വകുപ്പിലെ അമീന്‍ ഫൈസല്‍   സുരേഷ് എന്നിവര്‍ ക്ലാസെടുത്തു.  ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി നൂറിലധികം പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

 

date