Skip to main content

ഗതാഗത നിയന്ത്രണം

തിരൂര്‍-മലപ്പുറം റോഡില്‍ പയ്യനങ്ങാടി ജംഗ്ഷനില്‍ റേഡ് പണി നടക്കുന്നതിനാല്‍ വാഹന ഗതാഗതത്തിന് ഇന്നു (ഒക്‌ടോബര്‍ 17) മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മലപ്പുറം ഭാഗത്തുനിന്നും തിരൂര്‍ ഭാഗത്തേക്ക് വരുന്ന റൂട്ട് ബസ്സ് ഒഴികെയുളള വാഹനങ്ങള്‍ വൈലത്തൂര്‍- വട്ടത്താണി വഴിയും വൈലത്തൂര്‍ ഭാഗത്തുനിന്നും  ചെമ്പ്ര ഭാഗത്തുനിന്നും  തിരൂര്‍ ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ ശ്രമദാനം-പഴംകുളങ്ങര റോഡുവഴിയും  തിരിഞ്ഞു പോകണം. ഭാര വാഹനങ്ങള്‍ പയ്യനങ്ങാടി ജംഗ്ഷനില്‍  പ്രവേശിക്കുന്നത് പൂര്‍ണ്ണമായും  നിരോധിച്ചു.

 

date