Skip to main content

തൊഴിലുറപ്പ് ശില്‍പശാല ഇന്ന്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റിന്റെയും വാര്‍ഷിക കര്‍മ്മ പദ്ധതിയുടെയും രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് (ഒക്‌ടോബര്‍ 17) ഉച്ചക്ക് രണ്ടിന് മലപ്പുറം നഗരസഭ ടൗണ്‍ ഹാളില്‍ ശില്‍പശാല നടത്തും. ബ്ലോക്ക് / ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, ഗ്രാമ പഞ്ചായത്ത് അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ / ഓവര്‍സീയര്‍മാര്‍ എന്നിവര്‍ക്കാണ് ശില്‍പശാല.

 

date