Skip to main content

ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്

 

തിരുവന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 26, 27 തീയതികളില്‍ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ (ഷട്ടില്‍), ടേബിള്‍ ടെന്നിസ്, വോളിബോള്‍, നീന്തല്‍, പവര്‍ ലിഫ്റ്റിങ്, ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോള്‍, റെസ്‌ലിങ്, വെയ്റ്റ് ലിഫ്റ്റിങ് ആന്‍ഡ് ബെസ്റ്റ് ഫിസിക്, ലോണ്‍ ടെന്നിസ്, കബഡി, ചെസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ മുഖാന്തരം 23ന് വൈകിട്ട് അഞ്ചിനു മുന്‍പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ എന്‍ട്രി നല്‍കണം. എന്‍ട്രി ഫോം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.പി. 2505/2018)

 

date