Skip to main content

കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയദൗത്യം നിര്‍വഹിക്കാനുണ്ട് -മന്ത്രി എ.സി മൊയ്തീന്‍

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ ദൗത്യം നിര്‍വഹിക്കാനുണ്ടെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് വേണ്ടി നിര്‍മിച്ച പുതിയ കെട്ടിടമായ സി.എച്ച് മുഹമ്മദ് കോയസാംസ്‌കാരിക നിലയത്തിന്റെഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന പങ്കാളിത്തത്തോടെ ഭാവനാ പൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരി ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രമിക്കണം. അടുത്ത വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതികള്‍ക്ക് അടുത്ത മാസംരൂപം നല്‍കി ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രമിക്കണംഎന്നും മന്ത്രി ആവശ്യപ്പെട്ടു.വണ്ടൂര്‍മഞ്ചേരിറോഡിലാണ് 1.85 കോടിരൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ പുതിയകെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2015 സെപ്തംബറിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.
പരിപാടിയില്‍  എ.പി അനില്‍കുമാര്‍എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റമാരായ വണ്ടൂര്‍ ഹൈദരലി, വി എ ക തങ്ങള്‍, എംഅലവി, എംഅപ്പുണ്ണി, ജലീല്‍ നീലാമ്പ്ര, എംടി ബീന ഇ. സിത്താരതുടങ്ങിയവരെ
പരിപാടിയില്‍ആദരിച്ചു. വണ്ടൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ആസ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌റോഷ്‌നി ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ്ടര്‍ മുഹമ്മദ് ചെമ്മല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്എംകെ നാസര്‍, ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, സ്ഥിരസമിതി ചെയര്‍മാന്‍ മാരായകദീജതോപ്പില്‍, എംരാമചന്ദ്രന്‍, ധന്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാരായസത്യഭാമ, കാപ്പില്‍ജോയ്,  എന്നിവര്‍സംസാരിച്ചു.

 

date