Skip to main content

സുബ്രതോകപ്പ് : സെമിഫൈനലില്‍കേരളം പൊരുതിതോറ്റു

ഡല്‍ഹിയില്‍ നടന്ന സുബ്രതോകപ്പ് അണ്ടര്‍ 17  അന്തര്‍ദേശീയ ഫുട്‌ബോള്‍ സെമിഫൈനലില്‍അഫ്ഗാനിസ്ഥാന്‍ ടീമിനെതിരെ കേരളം പൊരുതിതോറ്റു.  കരുത്തരായ അഫ്ഗാന്‍ ടീമിനെതിരെഅവസാന നിമിഷം വരെകടുത്ത പ്രതിരോധമാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന എന്‍.എന്‍ എംഎച്ച്എസ്സ്എസ്സ്‌ചേലേമ്പ്ര കാഴ്ച്ച വെച്ചത്.
ആദ്യ പകുതിയില്‍ രണ്ടുടീമുകള്‍ക്കും ഗോളവസരങ്ങള്‍ ലഭിച്ചിരുന്നു. ആദ്യരണ്ടു പകുതികളുംഅവസാനിച്ചപ്പോള്‍ടീമുകള്‍ഗോള്‍രഹിതസമനില പാലിച്ചതിനാല്‍കളി അധികസമയത്തേക്ക് നീങ്ങുകയായിരുന്നു. അധികസമയത്തിന്റെരണ്ടാം പകുതിയുടെ അവസാന മിനുട്ടിലാണ് അഫ്ഗാന്‍ ടീമിന്റെഗോള്‍വന്നത്. കളി തീരാന്‍ രണ്ടു മിനിട്ടു മാത്രം ബാക്കി നില്‍ക്കേയാണ് അഫ്ഗാന്‍ താരം ഷബീര്‍ ഹെഡറിലൂടെ ഗോള്‍വലയിലാക്കിയത്. ലീഗ്‌റൗണ്ടിലുംക്വാര്‍ട്ടറിലുംഒരുഗോള്‍ പോലും വഴങ്ങാതെ യാണ് കേരള ടീം സെമിഫൈനലിലെത്തിയത്.

date