Skip to main content

സഹകരണ സംഘം അസി. രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം 19 ന്‌

 

പയ്യന്നൂര്‍ താലൂക്കിലെ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ് ഉദ്ഘാടനം പയ്യന്നൂര്‍ പെരുമ്പയില്‍ നവംബര്‍ 19ന്‌
 വൈകിട്ട് നാല് മണിക്ക് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ മുഖ്യാതിഥിയാവും.

പയ്യന്നൂര്‍ താലൂക്കിലെ പയ്യന്നൂര്‍ നഗരസഭ, രാമന്തളി, പെരിങ്ങോം, ചെറുപുഴ, കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ, എരമം-കുറ്റൂര്‍, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ, ചെറുതാഴം, ഏഴോം, മാടായി പഞ്ചായത്തുകളിലെ പതിനെട്ട് പ്രാഥമിക കാര്‍ഷിക വായ്പാ ബാങ്കുകള്‍, രണ്ട് റൂറല്‍ ബാങ്കുകള്‍, റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള രണ്ട് അര്‍ബന്‍ ബാങ്കുകള്‍ തുടങ്ങി ആകെ 201 സഹകരണ സംഘങ്ങളാണ് പയ്യന്നൂര്‍ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) ഓഫീസിനു കീഴില്‍ വരുന്നത്. 

 

date