Skip to main content

സിവില്‍ എഞ്ചിനീയര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

 

ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ആറ് മാസത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ എഞ്ചിനീയര്‍ (സിവില്‍) തസ്തികയുടെ ഒരു ഒഴിവിലേക്ക് ഡിസംബര്‍ 13ന് രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ അന്നേ ദിവസം ഹാജരാകണം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുമുള്ള സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 60 വയസ്സും അല്ലാത്തവര്‍ക്ക് 40 വയസ്സും ഡിസംബര്‍ ഒന്നിന് കവിയാന്‍ പാടില്ല. വിവരങ്ങള്‍ക്ക് 04862 232221. 

date