Skip to main content

വനിതാ മതില്‍: കൂട്ടയോട്ടം 21ന് കോഴിക്കോട്

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വനിതാ കൂട്ടയോട്ടം സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,ജില്ലാഭരണകൂടം, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.  കായിക താരങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥിനികള്‍, യുവജന -വനിതാ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പടെ നൂറുകണക്കിന് വനിതകള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ ജെ മത്തായി പറഞ്ഞു  21 ന് വൈകീട്ട് നാല് മണിക്ക്  കോഴിക്കോട് വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും. 

date