Skip to main content
ഓവര്‍സീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കൗണ്‍സിലിന്റെ(ഒഡെപെക്)യും ഗ്ലോബല്‍ ലേണ്‍സ് പ്രോഗ്രാമിന്റെയും ആഭിമുഖ്യത്തില്‍ വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന നഴ്സിംഗ് ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

നഴ്‌സിംഗ് ഉദ്യോഗാർഥികൾക്കായി ബോധവൽക്കരണ ക്ലാസ്

 

ഓവർസീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൗൺസിലിന്റെ(ഒഡെപെക്)യും ഗ്ലോബൽ ലേൺസ് പ്രോഗ്രാമിന്റെയും ആഭിമുഖ്യത്തിൽ വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന നഴ്‌സിംഗ് ഉദ്യോഗാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു.

നഴ്‌സിംഗ് ഉദ്യോഗാർത്ഥികൾക്ക് യു കെയിലെ നാഷണൽ ഹെൽത്ത് സർവ്വീസിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് തൊഴിൽ നേടുന്നതിനായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനാണ് ഗ്ലോബൽ ലേൺസ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ അവസരമൊരുക്കുന്നത്. ഈ പദ്ധതിയിലൂടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് വിദേശത്ത് മെച്ചപ്പെട്ട വരുമാനത്തിൽ നഴ്‌സിംഗ് ജോലിയും മൂന്നുമാസത്തെ സൗജന്യ താമസ സൗകര്യവും ജി എൽ പി ഒരുക്കുന്നുണ്ട്. ഒ ഡി ഇ പി സി മാനേജർ ദിലീപ് ശേഖർ ഉദ്യോഗാർഥികൾക്ക് ക്ലാസെടുത്തു. വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്‌മെന്റ് ഓഫീസർ കെ പി സുധീർ, എംപ്ലോയ്‌മെന്റ് ഓഫീസർ കെ വി രമേശൻ എന്നിവർ സംസാരിച്ചു. 

date