Skip to main content

വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്താൻ മുട്ടക്കോഴി പരിപാലനം 

 

മൃഗസംരക്ഷണ വകുപ്പിന്റെയും കല്ല്യാശ്ശേരി പഞ്ചായത്ത് വെറ്ററിനറി ഡിസ്‌പെൻസറിയുടെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഏകദിന മുട്ടക്കോഴി പരിപാലനവും രോഗനിയന്ത്രണ ക്ലാസും നടത്തി. പരിപാടിയുടെ ഉദ്ഘാടനം വിദ്യാർഥികളിൽ നിന്നും മുട്ട വാങ്ങി കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന നിർവ്വഹിച്ചു. 

വികസന സ്ഥിരം സമിതി അധ്യക്ഷ സി നിഷ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ  ഡോ. എം പി സുജൻ ക്ലാസെടുത്തു. ആത്മ പ്രാപ്തി വികസന പദ്ധതി മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ കല്ല്യാശ്ശേരി സൗത്ത് യു പി സ്‌കൂളിലെ അനിമൽ വെൽഫെയർ ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. മൃഗസംരക്ഷണ വകുപ്പ് കല്ല്യാശ്ശേരി പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ള എസ്റ്റാബ്ലിഷിംഗ് ആനിമൽ വെൽഫെയർ ക്ലബ് ഇൻ സ്‌കൂൾ എന്ന പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള 61 വിദ്യാർഥികൾക്ക് കോഴികുഞ്ഞുങ്ങളെയും തീറ്റയും മരുന്നുകളും നൽകിയിരുന്നു. വിദ്യാർഥികൾ വളർത്തിയ കോഴികളുടെ മുട്ടകൾ വച്ച് പഞ്ചായത്ത് എഗ്ഗ് ഫെസ്റ്റുംനടത്തി. 

പരിപാടിയിൽ മുട്ടക്കോഴി പരിപാലനത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച അഞ്ച് വിദ്യാർഥികൾക്ക് ഉപഹാരം നൽകി. വെറ്ററിനറി സർജൻ ഡോ. ബിന്ദു പ്രശാന്ത്, വാർഡ് അംഗം കെ ഭാർഗവൻ, പി ടി എ പ്രസിഡണ്ട് പി വി ഉപേന്ദ്രൻ, ഹെഡ് മിസ്ട്രസ്സ് കെ ജയശ്രീ , കെ വി സജിത്ത്, ആത്മ അസിസ്റ്റന്റ് ടെക്‌നോളജി മാനേജർ പി കെ ജിൻഷ, പി മനോഹരൻ എന്നിവർ പങ്കെടുത്തു. 

date