Skip to main content

കമ്പ്യൂട്ടർ ലാബ് നവീകരിച്ചു

അമ്പലപ്പുഴ: ഐ ആം ഫോർ ആലപ്പി പദ്ധതിയിൽ ഉൾപ്പെടുത്തി കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ: ഹൈ സ്‌കൂളിൽ കമ്പ്യൂട്ടർ ലാബ് നവീകരിച്ചു. സബ് കളക്ടർ വി.ആർ.കൃഷ്ണ തേജ മുൻ കൈയെടുത്ത് ആന്ധ്രാപ്രദേശ് അൺ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസ്സോസിയേഷന്റെ സഹായത്തിൽ 2 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടർ ലാബ് നവീകരിച്ചത്. 4 ലാപ്‌ടോപ്പ്, 2 പ്രിൻറർ, ഒരു പ്രൊജക്ടർ, 11 കസേര എന്നിവയാണ് ലഭിച്ചത്. സബ് കളക്ടർ വി.ആർ.കൃഷ്ണ തേജ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി: ചെയർമാൻ ജി.ഷിബു അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഗണേഷ് കുമാർ.എം, ഹെഡ്മിസ്ട്രസ് ഷൈനി.വി, രാജശ്രീ.വി, സ്റ്റാഫ് സെക്രട്ടറി ഉമേഷ്.ജി എന്നിവർ പ്രസംഗിച്ചു.

date