Skip to main content

ഉപന്യാസ മത്സരം

 

തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഡെങ്കിപ്പനി ബോധവത്കരണത്തിന്റെ ഭാഗമായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 22 നു രാവിലെ 10 ന് തിരുവനന്തപുരം ഗവൺമെന്റ് സ്‌കൂൾ ഓഫ് നഴ്‌സിങിലാണു പരിപാടി. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2500, 2000, 1500 രൂപ വീതം സമ്മാനമായി നൽകും. താത്പര്യമുള്ളവർ 22 നു രാവിലെ 10 ന് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ എത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.  ഇംഗ്ലിഷിലോ മലയാളത്തിലോ ഉപന്യാസം എഴുതാം.  കൂടുതൽ വിവരങ്ങൾക്ക് 94470 31057, 94478 57424.
(പി.ആർ.പി. 2816/2018)

 

date