Skip to main content

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

 

ആനാട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്തിനെ വയോസൗഹൃദ ഗ്രാമപഞ്ചായത്താക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.  144 കട്ടിലുകളാണ് വിതരണം ചെയ്തത്.  പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ പരിപാടി  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷീല, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ•ാരായ ആറാംപള്ളി വിജയരാജ്, ഷീബാ ബീവി, അക്ബർ ഷാ, മെമ്പർമാരായ ആനാട് ജയചന്ദ്രൻ, സിന്ധു, പുത്തൻപാലം ഷഹീദ്, പ്രഭ, മൂഴി സുനിൽ, സതികുമാർ, ദിവ്യ, വേങ്കവിള സജി, ശ്രീകല, ലേഖ, പാണയം നിസാർ, സെക്രട്ടറി ഹരിൻബോസ്, എന്നിവർ പ്രസംഗിച്ചു.
(പി.ആർ.പി. 2819/2018)

 

date