Post Category
വനിതാ മതിലിൽ അണിചേരണം
ജനുവരി ഒന്നിന് ഒരുക്കുന്ന വനിതാ മതിലിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വനിതാ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അഭ്യർത്ഥിച്ചു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീ സമത്വം ഉറപ്പുവരുത്തുന്നതിനും എല്ലാ മതങ്ങളുടേയും ഐക്യം കാത്തുസൂക്ഷിക്കുന്നതിനും നാം ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
പി.എൻ.എക്സ്. 5567/18
date
- Log in to post comments