Post Category
ഭൂരേഖാ നവീകരണ മിഷൻ ഉദ്ഘാടനം ഇന്ന് (ജനുവരി 23)
റവന്യൂ വകുപ്പിനു കീഴിലുള്ള കേരള ഭൂരേഖ നവീകരണ മിഷൻ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 23) ഉച്ചക്ക് 3 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടക്കും. ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിക്കും. മിഷൻ ഡോക്യുമെന്റ് പ്രകാശനം പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും. വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ റവന്യൂ മാന്വൽ പ്രകാശനം ചെയ്യും.
പി.എൻ.എക്സ്. 245/19
date
- Log in to post comments