Skip to main content

സായുധ സേനാ പതാക ദിനം ആചരിച്ചു.

ജില്ലാ സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സായുധ സേന പതാക ദിനം ആചരിച്ചു. രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര രക്ത സാക്ഷികളോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് പതാക ദിനം ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് നടത്തുന്ന പതാക നിധി സമാഹരണം വിമുക്ത ഭടന്‍മാര്‍,സൈനികരുടെ  വിധവകള്‍ തുടങ്ങിയവരുടെ ക്ഷേമ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി.എച്ച് ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്ററി ഹൈസ്‌കൂള്‍ തലത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് ലഭിച്ച 40 സൈനികരുടെ മക്കള്‍ക്ക് 1.40 ലക്ഷം രൂപ ചടങ്ങില്‍ വിതരണം ചെയ്തു.
സൈനികരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ എം.വി.ശങ്കരന്‍,കെ.എച്ച് മുഹമ്മദ് അസ്ലം എന്നിവര്‍ ക്ലാസുകളെടുത്തു. സൈനിക സ്മരണിക പ്രകാശനം ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മേജര്‍ ശിവശങ്കരന്‍ നിര്‍വഹിച്ചു.വിമുക്ത ഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കുമുമ സാമ്പത്തിക സഹായ വിതരണംലെഫ്റ്റനന്റ് വി.ശ്രീധരന്‍ നടത്തി. പരിപാടിയുടെ ഭാഗമായി രാവിലെ സിവില്‍സ്റ്റേഷന്‍ യുദ്ധസ്മാരകത്തില്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി.എച്ച് ജമീലയുടെ നേത്യത്വത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
 അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ.വിജയന്‍,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍,എക്‌സ് സര്‍വീസ് മേന്‍ സൊസൈറ്റി ഡയരക്ടര്‍ മുരളീധരന്‍ നായര്‍,വി.സി.പി.പണിക്കര്‍,എം.സി.പ്രഭാകരന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

date