Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍: അവലോകന യോഗം

കാക്കനാട്: വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം തിരഞ്ഞെടുപ്പ് നിരീക്ഷക സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്നു. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഗൃഹസന്ദര്‍ശനം ഡിസംബര്‍ 15 നകം പൂര്‍ത്തീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം സംഘടിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ അനധികൃതമായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ലൈലാമ്മ എബ്രാഹം, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date