Skip to main content
2.അജാനൂര്‍ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തില്‍ അന്നം അമൃതം എന്ന പേരില്‍ വിപണിയിലിറക്കിയ നാടന്‍ കുത്തരിയുടെ  വിപണന  ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി ദാമോദരന്‍ നിര്‍വ്വഹിക്കുന്നു. 

          കുടുംബശ്രീ അന്നം അമൃതം അരി വിപണിയിലിറക്കി

    അജാനൂര്‍ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തില്‍ അന്നം അമൃതം എന്ന പേരില്‍ നാടന്‍ കുത്തരി വിപണിയിലിറക്കി. കുടുംബശ്രീ കാര്‍ഷീക വികസന പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനയുടെ ഭാഗമായാണ് അരി ബ്രാന്‍ഡിംഗ് ചെയ്തത്. സി ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന  66 മഹിളാ സംഘകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് 32 ഹെക്ടര്‍ സ്ഥലം കൃഷി ചെയ്തത്. നെല്ല് സി ഡി എസ്സിന്റെ നേതൃത്വത്തില്‍ സംഭരിച്ച് അരിയാക്കി.  രാസകീടനാശിനി പ്രയോഗങ്ങള്‍ ഒന്നും ഇല്ലാതെ സുരക്ഷിതമായ നാടന്‍ പച്ചരി, പുഴുക്കലരി, പ്രമേഹരോഗികള്‍ക്ക് പോലും ഉപയോഗിക്കാവുന്ന തവിടുകളയാത്ത അരിയും ലഭ്യമാണ്.   വിപണന  ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി ദാമോദരന്‍ നിര്‍വ്വഹിച്ചു.  ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ പി രഞ്ജിത്ത ്മുഖ്യാതിഥിയായിരുന്നു.  എം പി രാഘവന്‍,  കെ സതി, ബഷീര്‍ വെളളിക്കോത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുജാത കെ  എന്നിവര്‍ സംസാരിച്ചു.

    സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം; ഏഴു പേരെ അറസ്റ്റ് ചെയ്തു    ജില്ലയില്‍ സാമൂഹ്യദ്രോഹ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട ഏഴു പേരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ  ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ആറിന് ജില്ലയില്‍ ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക്  നേരെ കല്ലെറിഞ്ഞ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം സാമൂഹ്യ ദ്രോഹ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍ക്കര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് ഏഴുപേര്‍ പിടിയിലായത്. 
       ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ചും മതിയായ രേഖകളില്ലാതെയാണ് മോട്ടോര്‍ സൈക്കിളുകളിലും, കാറുകളിലും ചുറ്റുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ വ്യാജ നമ്പര്‍ പതിച്ചതും, മതിയായ രേഖകളില്ലാതെയും  വാഹനം ഓടിച്ചവര്‍ക്കെതിതിരെ പോലീസ് നടപടി ശക്തമാക്കിയതിന്റെ ഭാഗമായി നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളും പിടികൂടി നിയമ നടപടി സ്വീകരിച്ചു. ഇങ്ങനെ വാഹനങ്ങള്‍ പരിശോധിക്കുന്ന സമയം സ്ഥലത്തെ നാട്ടുകാരായ ചിലര്‍ പോലീസ് നടപടിയെ ചോദ്യം ചെയ്ത് വാക്ക് തര്‍ക്കകത്തില്‍ ഏര്‍പ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍,  കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിന്തുണയാകുകയും പോലീസിന്റെ ആത്മവീര്യം തകര്‍ക്കുവാന്‍ ഇടയാക്കുകയും ചെയ്യുമെന്നതിനാല്‍ ഇവര്‍ക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിത്തിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വരും ദിവസങ്ങളില്‍ നിയമപ്രകാരം രേഖകളില്ലാതെയും വ്യാജ നമ്പര്‍ പ്ലെയിറ്റ് ഉപയോഗിച്ചും  വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. 
    പോലീസിന്റെ നടപടികളെകുറിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാം. 
                           

 

 

date