Skip to main content

ജില്ലയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കും

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കാനും രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കാനുമായി എല്ലാ ബ്ലോക്കുകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിക്കും. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍  ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍  പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ദിവസങ്ങളില്‍  ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെ  നേതൃത്വത്തില്‍ ലോഡ്ജ്  ഉടമകളുടെ  യോഗം വിളിക്കും. 2019 മെയ് മാസത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെയും ഉള്‍പ്പെടുത്തി മെഗാ ക്യാംപും സംഘടിപ്പിക്കും.  ജില്ലയിലെ വിവിധയിടങ്ങളില്‍  പകര്‍ച്ചവ്യാധികള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സംയുക്ത പരിശോധന നടത്തും.
യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഹരിത കേരളം മിഷന്‍ കോഡിനേറ്റര്‍ പി. രാജു , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date