Skip to main content
തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സ്വീപിന്റെ ഭാഗമായി മറയുരില്‍ അവതരിപ്പിച്ച തെരുവ് നാടകം .

തിരഞ്ഞെടുപ്പ് ബോധവത്കരണം; തെരുവ് നാടകം അരങ്ങേറി

 

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സ്വീപിന്റെ ഭാഗമായി മറയുരില്‍ തെരുവ് നാടകം സംഘടിപ്പിച്ചു. ആദിവാസി മേഖലകളിലെ പോളിംഗ് ശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വോട്ട് ചെയ്യണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയാണ് 'എന്റെ വോട്ട് എന്റെ അവകാശം' എന്ന തെരുവ് നാടകം സംഘടിപ്പിച്ചത്. കൂടാതെ മാതൃക വോട്ടിംഗ് യന്ത്രവും, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നടപ്പാക്കുന്ന വിവിപാറ്റ് സംവിധാനവും പരിചയപ്പെടുത്താന്‍ മറയൂര്‍ ബസ് സ്റ്റാന്‍ഡില്‍ മാതൃകാ പോളിംഗ് സ്റ്റേഷനും തയ്യാറാക്കിയിരുന്നു. വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യം, ഇലക്ട്രോണിക് വേട്ടിംഗ് മെഷനില്‍ എങ്ങനെ വോട്ടു ചെയ്യാം , വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതെങ്ങനെ, വോട്ടു ചെയ്യാനാവശ്യമായ രേഖകളെ കുറിച്ചും ലളിതവും രസകരവുമായാ ണ് നാടകം അവതരിപ്പിച്ചത്. കുടുംബശ്രീയുടെ ഭാഗമായ ഇടുക്കി രംഗശ്രീയാണ് നാടകം അവതരിപ്പിച്ചത്. ദിണ്ടുകൊമ്പ് കമ്മിട്ടാങ്കുഴികലാ സംഘം അവതരിപ്പിച്ച ആദിവാസി നൃത്തവും കോവില്‍ക്കടവ് ഐ.എച്ച്.ആര്‍.ഡി കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈമും നിഹാരി വാദ്യമേളവും അരങ്ങേറി. മറയുര്‍, മുന്നാര്‍ മേഖലകളില്‍ വോട്ടു വണ്ടി പര്യടനവും നടത്തി. 'തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സ്വീപിന്റെ ഉദ്ഘാടനം സബ് കളക്ടര്‍ (ദേവികുളം എ.ആര്‍.ഒ.) രേണു രാജ് നിര്‍വഹിച്ചു.

date