Skip to main content
ലോക വദനാരോഗ്യ ജില്ലാതല പരിപാടി വണ്ടന്‍മേട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ എന്‍ ഉദ്ഘാടനം ചെയ്യുന്നു.

ലോക വദനാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

 

ലോക വദനാരോഗ്യ ജില്ലാതല പരിപാടി വണ്ടന്‍മേട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ എന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എസ് സുമേഷ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.   ദന്തസംരക്ഷണം കുട്ടികളില്‍ എന്ന വിഷയത്തില്‍ കരുണാപുരം സി.എച്ച്.സി ദന്തല്‍ സര്‍ജന്‍ ഡോ. സോണിയ സണ്ണിയും പല്ല് തേക്കുന്ന രീതി സംബന്ധിച്ച് ഇടുക്കി ജില്ലാ ആശുപത്രി ദന്തല്‍ ഹൈജീനിസ്റ്റ് ടോണിയും സെമിനാര്‍ നയിച്ചു. തുടര്‍ന്ന് ദന്തല്‍ ക്യാമ്പ്, ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട പ്രദര്‍ശനം എന്നിവ ഉണ്ടായിരുന്നു. ജില്ലാ മാസ്മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോബിന്‍ ജി ജോസഫ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജെയിംസ് സി.ജെ, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ബീന തോമസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ആന്‍സി ഉലഹന്നാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആന്റണി കെ.ടി എന്നിവര്‍ സംസാരിച്ചു.

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്, സി.എച്ച്.സി വണ്ടന്‍മേട്, ഐ.സി.ഡി.എസ് വണ്ടന്‍മേട് പ്രോജക്ട് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അംഗന്‍വാടി, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date