Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട പരിശീലനം 27 നും 28 നും

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ്ങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍മാരുടെയും ആദ്യഘട്ട പരിശീലനം മാര്‍ച്ച് 27, 28 തീയ്യതികളില്‍ നടക്കും. മഞ്ചേശ്വരം, കാസര്‍കോട്്, ഉദുമ, നിയോജക മണ്ഡലങ്ങളിലെ ഓഫീസര്‍മാര്‍ക്ക് പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ഓഫീസര്‍മാര്‍ക്ക് തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലുമായി രാവിലെയും ഉച്ചയ്ക്കും വ്യത്യസ്ത സെഷനുകളായിട്ടാണ് പരിശീലനം നടത്തുന്നത്. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവുകള്‍ അവരവരുടെ ഓഫീസില്‍ നിന്നും കൈപ്പറ്റണം. നിയമന ഉത്തരവ്  കൃതമായി വിതരണം ചെയ്യേണ്ട ഉത്തരവാദിത്വം  ഓഫീസ് മേധാവികള്‍ക്കായിരിക്കുമെന്ന് ജില്ലാകളക്ടര്‍  ഡോ ഡി സജിത് ബാബു അറിയിച്ചു. സ്ഥാപനമേധാവികള്‍ക്ക് മാര്‍ച്ച് 25 ന് നിയമന ഉത്തരവ് ലഭിച്ചില്ലെങ്കില്‍ 26 ന് അതത് വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് നിയമനം സംബന്ധിച്ച വ്യക്തത വരുത്തണം. 25നും 26നും സ്ഥാപന മേധാവികള്‍ നിര്‍ബന്ധമായും ഓഫീസുകളില്‍ ഉണ്ടായിരിക്കണം

date