Skip to main content

പൊതുതിരഞ്ഞെടുപ്പ്: പരിശീലനം നൽകി

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർപട്ടികയുമായി  ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് (ഇ.ആർ.ഒ) പരിശീലനം നൽകി. പ്ലാനിങ് ഓഫീസിൽ നട പരിശീലന ക്ലാസിന് തിരഞ്ഞെടുപ്പ്  ഡപ്യൂട്ടി കളക്ടർ അതുൽ  സ്വാമിനാഥ്, എൽ.എ സ്‌പെഷ്യൽ തഹസിൽദാർ അബ്ദുൾ റഷീദ് എന്നിവർ നേതൃത്വം നൽകി. മോക്‌പോളിന് നേതൃത്വം നൽകൽ, ഇ.വി.എമ്മുകളുടെ ചുമതല, പോസ്റ്റൽ ബാലറ്റുകളുടെ ചുമതല,  പോളിങ് മെഷീനുകളുടെ സുരക്ഷിതത്വം,വി.വി പാറ്റ് പേപ്പർ സ്ലിപ്പുകൾ എണ്ണിതിട്ടപെടുത്തുന്നതിന്റെ മേൽനോട്ടം,  തുടങ്ങിയവയാണ്  സഹവരണാധികാരികളുടെ ചുമതല. ഇ.ആർ.ഒ.മാർ വോട്ടർപട്ടികയിൽ പുതുതായി ചേർത്തതും നീക്കിയതുമായ പേരുകൾ ശ്രദ്ധയോടെ പരിഗണിക്കണമെന്നും സമ്മതിദായകരുടെ പേരും ഫോട്ടോയും കൃത്യമായി എഴുതിച്ചേർത്തോയെന്നും വിലയിരുത്തണമെന്നും നിർദേശിച്ചു. 

 

date