വാഹനലേലം
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറുടെ അധീനതയിലുള്ളതും ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഉപയോഗിച്ച് വന്നിരുന്നതുമായ സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള 2000 മോഡല്‍ ജീപ്പ് മാര്‍ച്ച് 26ന് രാവിലെ 11.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. താല്പര്യമുള്ളവര് അന്നേ ദിവസം രാവിലെ 10.30ന് മുമ്പായി നിതരദ്രവ്യം 12,500 രൂപ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അടച്ച് രസീത് വാങ്ങേണ്ടതും നിരതദ്രവ്യം അടയ്ക്കുന്നയാള്‍ തിരിച്ചറിയല്‍ രേഖ (വോട്ടേഴ്സ് ഐ.ഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് മുതലായവ) ഹാജരാക്കണം. സീല്‍ ചെയ്ത ടെണ്ടര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ്, ഇടുക്കി എന്ന വിലാസത്തില്‍ മാര്‍ച്ച് 25ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ലഭിക്കണം. ലേലത്തിലോ ടെണ്ടറിലോ ഉള്ള കൂടുതല്‍ തുകയ്ക്ക് താല്‍ക്കാലികമായി ലേലം ഉറപ്പിക്കും. തുകയുടെ നാലിലൊരുഭാഗം (നിരതദ്രവ്യം ഉള്‍പ്പെടെ) തുക ലേലസ്ഥലത്ത് അടയ്ക്കേണ്ടതും ബാക്കി തുക നികുതി ഉള്‍പ്പെടെ ലേല തീയതി മുതല്‍ മൂന്ന് ദിവസത്തിനകം അടച്ച് വാഹനം നീക്കം ചെയ്യേണ്ടതുമാണ്. ഫോണ്‍ 04862 233036.
- Log in to post comments