Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് 27,28 തീയതികളില്‍

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരളയുടെ വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍ (വി.ആര്‍.പി) രണ്ടാം ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് 27,28 തീയതികളിലായി കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. 27 ന് കോഴിക്കോട്, ചേളന്നൂര്‍, കുന്ദമംഗലം, വടകര, തൂണേരി, കുന്നുമ്മല്‍ എന്നീ ബ്ലോക്കുകളിലേക്ക് അപേക്ഷിച്ചവര്‍ക്കും 28 ന് തോടന്നൂര്‍, മേലടി, പേരാമ്പ്ര, പന്തലായനി, കൊടുവളളി, ബാലുശ്ശേരി എന്നീ ബ്ലോക്കുകളിലേക്ക് അപേക്ഷിച്ചവര്‍ക്കും പങ്കെടുക്കാം. ഓരോ ബ്ലോക്കുകള്‍ക്കും പ്രത്യേകം സമയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൂടൂതല്‍ വിവരങ്ങള്‍ക്ക് www.socialaudit.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

 

date