പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഡിസംബര്‍ 19) ഉച്ചയ്ക്ക് തിരുവനന്തപുരത്ത്
ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഡിസംബര്‍ 19)
ഉച്ചയ്ക്ക് 1.50 ന് തിരുവനന്തപുരത്തെത്തും. ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.05 ന് അഗത്തി വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്കുപോകും. 4.15ന് ഹെലികോപ്ടറില്‍ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി 4.20 ന് റോഡുമാര്‍ഗം പൂന്തുറയിലേക്കു തിരിക്കും. 4.40 മുതല്‍ അഞ്ചു മണി വരെ പൂന്തുറ സെന്റ് തോമസ് സ്കൂളില്‍ ഓഖി ദുരിത ബാധിതരെ കാണും. 5.05ന് പൂന്തുറയില്‍നിന്ന് തിരിക്കുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 5.30ന് തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലെത്തും. അഞ്ചര മുതല്‍ ആറേകാല്‍ വരെ ഓഖി ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന യോഗത്തില്‍ സംബന്ധിക്കും. 6.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി 6.40ന് ഭാരതീയ വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.
പി.എന്‍.എക്സ്.5399/17
- Log in to post comments