Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊളിറ്റിക്‌സ്, സംസ്‌കൃത വിഭാഗങ്ങളില്‍ നിലവിലുളള ഓരോ ഒഴിവുകളില്‍ അതിഥി അധ്യാപക നിയമനത്തിനുളള ഇന്റര്‍വ്യൂ യഥാസമയം നവംബര്‍ 13, 14 തീയതികളില്‍ രാവിലെ 11ന് കോളേജ് ഓഫീസില്‍ നടത്തും.  

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

പി.എന്‍.എക്‌സ്.4683/17
 

date