Skip to main content

അനധികൃത സര്‍വ്വീസ് : സ്‌കൂള്‍ ബസ് കസ്റ്റഡിയിലെടുത്തു

ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും നികുതിയുമില്ലാതെ സര്‍വ്വീസ് നടത്തിയ മിനി സ്‌കൂള്‍ ബസ് മോട്ടോര്‍ വകുപ്പധികൃതര്‍ പിടികൂടി. ലൈസന്‍സില്ലാതെ വണ്ടിയോടിച്ച ബസ് ഡ്രൈവറും കസ്റ്റഡിയിലെടുത്തു. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കി.

അനധികൃത സര്‍വ്വീസിസ് കൂട്ടു നിന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ വിദ്യഭ്യാസ ഓഫീസറോട് അഭ്യര്‍ത്ഥിച്ചു. 0487-2360009 എന്ന നമ്പറിലേക്കുളള പൊതുജന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിലുളള നിയമലംഘനങ്ങള്‍ അറിയുന്നവര്‍ മേല്‍ നമ്പറില്‍ അറിയിക്കണമെന്ന് ആര്‍ ടി ഒ അഭ്യര്‍ത്ഥിച്ചു.

 

date