എം.എസ്. വിശ്വനാഥന് പ്രണാമം 'ഹൃദയവാഹിനി' സംഗീത നിശ ഇന്ന്
സാംസ്കാരിക വകുപ്പ്- വൈലോപ്പിള്ളി സംസ്കൃതി ഭവന്- എം.എസ് വിശ്വനാഥന് സ്മാരക സമിതി-സ്വരലയ സംയുക്തമായി സംഗീത സംവിധായകന് എം.എസ്.വിശ്വനാഥന്റെ സ്മരണാര്‍ത്ഥം 'ഹൃദയവാഹിനി' സംഗീത നിശ അവതരിപ്പിക്കും. ഇന്ന് (ഡിസംബര്‍ 23) വൈകീട്ട് അഞ്ചിന് പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗീത നിശ നിയമസഭാ സ്പീക്കര്‍. പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എലപ്പുളളിയില്‍ സ്മാരകം നിര്‍മിക്കുന്നതിനായി രൂപീകരിച്ച എം.എസ് വിശ്വനാഥന് സ്മാരകസമിതി പിന്നണി ഗായിക പി.സുശീല ഉദ്ഘാടനം ചെയ്യും. സ്മാരക സമിതി ചെയര്‍മാനും പിന്നണി ഗായകനുമായി പി.ജയചന്ദ്രന് അധ്യക്ഷനാകുന്ന പരിപാടിയില്‍ എം. ബി. രാജേഷ് എം.പി, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, വൈസ് പ്രസിഡന്റ് ടി. കെ നാരായണദാസ്, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, നഗരസഭ വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, സംഗീതജ്ഞരായ വിദ്യാസാഗര്‍ എം.കെ.അര്ജുനന്, ഉണ്ണിമേനോന്, ശരത്, പാലക്കാട് ശ്രീറാം, പൂവച്ചല്‍ ഖാദര്‍, റഫിഖ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments