Skip to main content

തുളളല്‍ മഹോത്സവം 25 മുതല്‍

 

    കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 25 മുതല്‍ 27 വരെ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ തുളളല്‍ മഹോത്സവം നടക്കും. 25 ന് രാവിലെ 9.30 ന് എം.ബി.രാജേഷ് എം.പി. തുളളല്‍ മഹോത്സവം ഉദ്ഘാടനം ചെയ്യും. പി.ഉണ്ണി എം.എല്‍. എ അധ്യക്ഷനാകുന്ന പരിപാടിയില്‍ മുന്‍ എം.എല്‍. എ എം. ഹംസ വിശിഷ്ടാതിഥിയാകും. ജില്ലാപഞ്ചായത്തംഗം യു. രാജഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശിവരാമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ നാരായണന്‍. സ്മാരക ചെയര്‍മാന്‍ ഇ രാമചന്ദ്രന്‍, സെക്രട്ടറി എ.കെ. ചന്ദ്രന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഓട്ടന്‍തുളളല്‍- കര്‍ണ്ണാടക സംഗീതം- മൃദംഗം- മോഹിനിയാട്ടം വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടക്കും. 26 ന് രാവിലെ 9.30 ന് ഓട്ടന്‍തുളളലുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകള്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. 27 നും തുളളലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ നടക്കും. 

date