Skip to main content

കാവല്‍ പദ്ധതി ; പരിശീലനം തുടങ്ങി

ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് സ്വഭാവ പരിവര്‍ത്തനം നടത്തി സാമൂഹികജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന കാവല്‍ പദ്ധതിയുമായി ബന്ധപ്പെട്ട്  എസ്.ജെ.പി.ഒ, സി.ഡബ്ല്യൂ.പി.ഒ,പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരിയില്‍ സംഘടിപ്പിച്ച പരിശീലനം പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ്  എം.പി ജയരാജ് നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കാവല്‍ കോര്‍ഡിനേറ്റര്‍ ശ്രീനേഷ് എസ്. സനില്‍, അഡ്വ. ഗ്ലോറിജോര്‍ജ്ജ്  എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ മനിത മൈത്രി, വയനാട് മുസ്ലിം ഓര്‍ഫനേജ് കണ്‍വീനര്‍ കെ.ടി അഷറഫ്, ജില്ലാശിശുസംരക്ഷണ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ പി.ടി അഭിത എന്നിവര്‍ സംസാരിച്ചു. 

date