Skip to main content

പീച്ചി ഡാം 4 ഷട്ടറുകളും തുറന്നു: ജലനിരപ്പ് കുറയുന്നതനുസരിച്ച് അടക്കും

അണക്കെട്ടിലേക്കുളള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് പീച്ചി ഡാമിന്റെ 4 ഷട്ടറുകളും ശനിയാഴ്ച ഉയർത്തി. നേരത്തെ 2 ഷട്ടറുകൾ 5 സെന്റിമീറ്റർ ഉയർത്തിയിരുന്നു. ശനിയാഴ്ച രാവിലെ മുതൽ 4 ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തിയാണ് ജലം പുറത്തേക്ക് വിടുന്നത്. അണക്കെട്ട് തുറന്നതിനുശേഷമുളള സ്ഥിതി വിലയിരുത്താൻ ഗവ. ചീഫ് വീപ്പ് അഡ്വ. കെ രാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഡാമിലെ ജലനിരപ്പ് കുറയുന്നതിനുസരിച്ച് ക്രമേണ ഷട്ടറുകൾ താഴ്ത്തി പൂർണ്ണമായി അടയ്ക്കുന്നതിന് അവലോകന യോഗത്തിൽ ധാരണയായി. ശനിയാഴ്ച ഡാമിലെ ജലനിരപ്പ് 78.18 മീറ്ററും ജലത്തിന്റെ അളവ് 84.90 ശതമാനവുമാണ്. 4 ഷട്ടറുകളും ഉയർത്തിയെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു.

date