Skip to main content

ഇരിങ്ങാലക്കുട റൂറൽ പോലീസ് സ്റ്റേഷനിൽ നിന്ന് കൈതാങ്ങ്

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ നിന്ന് വനിത എസ് ഐ ഉഷയുടെയും മറ്റ് വനിതാ പോലീസുകാരുടെയും സഹായ സഹകരണത്തൊടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പലച്ചരക്ക് സാമഗ്രികൾ, നാപ്കിനുകൾ എന്നിവ ജില്ലാ കളക്ടർ എസ് ഷാനവാസിന് തൃശൂർ പോലീസ് മേധാവി (റൂറൽ) കെ പി വിജയകുമാർ കൈമാറി. ഇരിങ്ങാലക്കുടിയിൽ നിന്നും സമാഹരിച്ച സാമഗ്രികൾ കളക്ടറേറ്റിലെത്തിച്ചാണ് കൈമാറിയത്. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം കെ ഗോപാലകൃഷ്ണൻ പങ്കെടുത്തു.

date