Skip to main content

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്

 

ചേലമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ തീരുമാനിച്ചു. ധനസമാഹരണത്തിന്റെ തുടക്കം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമന്വയം റസിഡന്റ്‌സ് അസോസിയേഷന്‍ പടിഞ്ഞാറ്റിന്‍ പൈ എന്ന സംഘടനയില്‍ നിന്നും 14000 രൂപ സ്വീകരിച്ച് നിര്‍വ്വഹിച്ചു. ഓഗസ്റ്റ് 31 വരെ  പഞ്ചായത്തില്‍ സംഭാവന സ്വീകരിക്കും. സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍, കുടുംബശ്രീ, തുടങ്ങി എല്ലാവരുടെയും സഹായം ഉണ്ടാവണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാജേഷ് എറ്റുവാങ്ങി. കഴിഞ്ഞ പ്രളയകാലത്ത് ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപയടക്കം  25 ലക്ഷം രൂപ പൊതുജന സഹായത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. കെ.ജമീല അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി ചെയര്‍മാന്‍മാരായ അസിസ് പാറയില്‍, കെ.എന്‍.ഉദയകുമാരി, സി.ശിവദാസന്‍, വാര്‍ഡ് മെമ്പര്‍ കെ.ബേബി ,സമന്വയം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കൃഷ്ണന്‍ നമ്പീശന്‍ മാസ്റ്റര്‍ , ശശി മാസ്റ്റര്‍, പി.ചന്ദ്രന്‍ ,സദാനന്ദന്‍.പി, മുകുന്ദന്‍ 'പി, 'ടി .പ്രശാന്ത്. എന്നിവര്‍ പങ്കെടുത്തു.

 

date