Skip to main content

ജില്ലയില്‍ ഖാദി മേള തുടങ്ങി

ഓണഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഖാദി ഷോറൂമുകളില്‍ ഖാദി മേള തുടങ്ങി. സെപ്റ്റംബര്‍ 10 വരെ നടത്തപ്പെടുന്ന മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ ഗവണ്‍മെന്റ്
റിബേറ്റും ഓരോ 1000 രൂപയുടെ പര്‍ച്ചെസിനും സമ്മാന കൂപ്പണും ലഭിക്കും. ജില്ലയില്‍ ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പില്‍   3000, 2000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ഒക്‌ടോബര്‍ 30ന് നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി 10 പവനും , രണ്ടാം സമ്മാനമായി അഞ്ചു പവനും ,മൂന്നാം സമ്മാനമായി ഒരു പവന്‍ വീതം 12 പേര്‍ക്കും നല്‍കും.
മേളയില്‍ സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. ഖാദി സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, കുപ്പടം മുണ്ടുകള്‍ , ഡബിള്‍ ദോത്തികള്‍, തോര്‍ത്തുമുണ്ടുകള്‍, ഉന്ന കിടക്കകള്‍,തലയിണകള്‍ ,ബെഡ് ഷീറ്റുകള്‍  നറുതേന്‍ , സോപ്പുകള്‍ മറ്റു ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍  എന്നിവയുടെ വിപുലമായ ശേഖരണങ്ങളാണ് ഖാദി ബോര്‍ഡിന്റെ വില്പന കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. മേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടിയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്റ്റ് ഓഫീസര്‍ എസ് .കൃഷ്ണ അധ്യക്ഷത വഹിച്ചു.

 

date